news

തൃശൂര്‍ ജില്ലയിലെ മഴക്കെടുതിയിലെ നഷ്ടപരിഹാരംഅടിയന്തരമായി നല്‍കും: മന്ത്രി കെ. രാജന്‍

തൃശൂര്‍: ജൂലൈ 29, 30, 31 തീയതികളിലായി അതിരൂക്ഷമായ മഴയെ തുടര്‍ന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗതയിലാക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ജൂലൈ 29, 30, 31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 217 എം.എം. വരെ മഴ പതിച്ച വളരെ അപൂര്‍വമായിട്ടുള്ള അനുഭവമാണ് ഈ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായത്. കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് വിവിധ മേഖലകളില്‍ ഉണ്ടായ നഷ്ടങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടറോട് വയനാട്ടിലെ ദുരന്ത പ്രദേശത്ത് നില്‍ക്കുമ്പോള്‍ തന്നെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമികമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചതിനുശേഷം ഓരോ വിഭാഗവും തിരിച്ചുകൊണ്ടുള്ള വിശദമായ കണക്ക് വീടുകളില്‍ വെള്ളം കയറിയതിന്റെ, വീടുകള്‍ തകര്‍ന്നതിന്റെ, തകര്‍ന്ന വീടുകള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ, കൃഷിനാശം, മൃഗങ്ങള്‍ക്കിടയില്‍ ഉണ്ടായ നാശം, മത്സ്യ മേഖലയിലെ നാശം എന്നത് ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങളും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി, റോഡുകള്‍, അതുപോലെതന്നെ കെ ആര്‍ എഫ് ബി തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കുണ്ടായ നാശവും പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ ചേര്‍ന്ന് ഇതിനായി ഉദ്യോഗസ്ഥന്മാരുടെ യോഗം പ്രത്യേകം ചേര്‍ന്നു. തുടര്‍ന്ന് വീടുകളുടെ നാശം പരിശോധിക്കേണ്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിമാര്‍ എന്‍ജിനീയര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാശം സംഭവിച്ച വീടുകളുടെ വാലുവേഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരുകയുണ്ടായി. വിവിധ വകുപ്പുകള്‍ നാശനഷ്ടങ്ങളുടെ വളരെ വിശദമായിട്ടുള്ള റിപ്പോര്‍ട്ട് തന്നെ ശേഖരിക്കുകയുണ്ടായി. ഏഴ് താലൂക്കുകളിലായി 165 ക്യാമ്പുകളില്‍ 3865 കുടുംബങ്ങളിലായി 13389 പേര്‍ ക്യാമ്പുകള്‍ ഉണ്ടായിരുന്നുവെന്നും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വില്ലേജുകള്‍ തിരിച്ച് നഷ്ടങ്ങളുടെ കണക്ക് പ്രത്യേകമായി തയ്യാറാക്കി. ഇതനുസരിച്ച് 12057 വീടുകളില്‍ വെള്ളം കയറിയതും വിവിധങ്ങളായിട്ടുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 55 വീടുകള്‍ പൂര്‍ണ്ണമായും 1372 വീടുകള്‍ ഭാഗികമായും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകളുടെ ശതമാനവും അതിന്റെ വിശദാംശങ്ങളും റവന്യൂ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥന്മാര്‍ സംയുക്തമായി പരിശോധന നടത്തി പ്രത്യേകമായി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം 749 കടകളില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും പ്രത്യേകം കണക്കുകള്‍ നല്‍കിയിട്ടുണ്ട് .ഇതിനുപുറമേ കാര്‍ഷിക രംഗത്ത് 3450 ലക്ഷം രൂപയുടെ നഷ്ടവും മൃഗസംരക്ഷണ രംഗത്ത് 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടവും 673 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായതായി ബന്ധപ്പെട്ട വകുപ്പുകള്‍ കണക്കുകള്‍ തയ്യാറാക്കുകയും ഓരോ ഉപഭോക്താവിനെയും നഷ്ടം പ്രത്യേകം കൃഷി മൃഗസംരക്ഷണ ഫിഷറീസ് വകുപ്പിന്റെ പോര്‍ട്ടലുകളില്‍ ആയി അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടങ്ങളെ സംബന്ധിച്ച് വൈദ്യുത വകുപ്പും, റോഡുകള്‍ക്കുണ്ടായ കേടുപാടുകളുടെ നഷ്ടത്തെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ,ജില്ലാ സപ്ലൈ ഓഫീസ് ,വാട്ടര്‍ അതോറിറ്റി വകുപ്പ്, വാഴച്ചാല്‍ വനം ഡിവിഷന്‍, ജില്ലാ വ്യവസായ വകുപ്പ് ,എന്നീ വകുപ്പുകള്‍ അവരുടെ വകുപ്പുകളുടെ ഉണ്ടായ നഷ്ടവും പ്രത്യേകം തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഈ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ഇപ്പോള്‍ വിശദമായിട്ടുള്ള കണക്കുകള്‍ ഉള്‍പ്പെടുന്ന വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത് .നാശനഷ്ടങ്ങളെ സംബന്ധിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന നടത്തി ഏറ്റവും വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. സാധാരണ നിലയില്‍ ഒരു ദുരന്തത്തില്‍ നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം ലഭ്യമാകുന്നതിനേക്കാള്‍ വേഗതയില്‍ തന്നെ പ്രത്യേകമായി ഈ കേസ് പരിഗണിച്ചു പരിഹാരം നല്‍കുന്നതിന് വേണ്ടിയിട്ടുള്ള നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. 29 30 31 തീയതികളില്‍ ഉണ്ടായ മഴക്കാലക്കെടുതികളുടെ വിശദമായിട്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് ജില്ലാ കലക്ടര്‍ ഈ സമയമെടുത്തുകൊണ്ടുതന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഒരു മാസം ആകുന്നതിനു മുമ്പ് തന്നെ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ട്. സാധാരണ നിലയില്‍
പ്രകൃതിദുരന്തങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ സഹായം ലഭ്യമാകുക. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിന് വേണ്ടിയാണ് ടഉഞഎ രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ പ്രകൃതിദുരന്തത്തില്‍ ഉണ്ടായ വസ്തുതകളെ മറച്ചുവെച്ച് മനുഷ്യനിര്‍മ്മിത ദുരന്തം എന്ന വിധത്തില്‍ വരുത്താനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നത് വളരെ അപകടകരമാണ്. ദുരന്ത ഘട്ടത്തില്‍ പ്രകൃതിദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരമാവധി പണം ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ആണ് എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടത്. അതിന് പകരം മനുഷ്യനിര്‍മ്മിത ദുരന്തമാക്കി ചിത്രീകരിക്കപ്പെട്ടാല്‍ ആളുകള്‍ക്ക് സഹായം ലഭിക്കാതിരിക്കാന്‍ ഇടയാകും . അത്തരത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭിക്കരുത് എന്ന് കരുതുന്നവരാണ് ഇത്തരം പ്രചരണത്തിന്റെ പിന്നില്‍ എന്ന് പ്രത്യേകം ശ്രദ്ധയോടെ ഓര്‍ക്കണം. ജൂലൈ 29, 30, 31 തീയതികളില്‍ ഉണ്ടായ പ്രകൃതി ദുരന്തതില്‍ നഷ്ടപരിഹാര തുക പരമാവധി വേഗത്തില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message