Local Newsnews

അമലോത്ഭവ മാതാവിന്റെ തിരുനാള്‍: കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ലൂര്‍ദ്ദ് മെത്രാപ്പോലിത്തന്‍ കത്തീഡ്രലില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 138-ാംതിരുനാള്‍ പ്രവര്‍ത്തന കമ്മിറ്റി ഓഫീസ് ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശുദ്ധ മാതാവിന്റെ ജീവിതരീതി അനുകരിച്ച് ജീവിത ലക്ഷ്യം നേടുവാന്‍ ദൈവാനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ബിഷപ്പ് ആശംസിച്ചു. നവംബര്‍ ഏഴുമുതല്‍ 11 വരെയാണ് തിരുനാളാഘോഷം.
കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍ സ്വാഗതവും സഹവികാരി ഫാ. അനു ചാലില്‍ നന്ദിയും പറഞ്ഞു. ഫാ. ജിജോ എടക്കളത്തൂര്‍, കൈക്കാരന്മാരായ ജോജു മഞ്ഞില, തോമസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, പബ്ലിസിറ്റി ചെയര്‍മാന്‍ ആന്റണി തോട്ടാന്‍, ഭക്തസംഘടന, കുടുംബകൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message