സര്‍ക്കാര്‍ അംഗീകൃത വേശ്യാലയങ്ങള്‍ വേണം
കോഴിക്കോട് മാലാപ്പറമ്പില്‍ സെക്‌സ് റാക്കറ്റിനെ പിടികൂടി എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഓവര്‍സീസ് സിറ്റിസണ്‍ എന്ന ഫേയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വ്യത്യസ്തമായ ഒരു കുറിപ്പാണ് താഴെ ചേര്‍ക്കുന്നത്. മലയാളിയുടെ ലൈംഗികദാരിദ്ര്യവും ഒളിഞ്ഞുനോട്ടമനസും മുഖമൂടിയും പരിശോധിക്കുന്ന കുറിപ്പിലൂടെ ഉന്നയിക്കുന്നത് പ്രസക്തമായ ചില കാര്യങ്ങളാണ്. കേരളം ചര്‍ച്ച ചെയ്യേണ്ടതുമാണ്. പോസ്റ്റ് എഡിറ്റു ചെയ്തിട്ടില്ല. (എഴുത്തിലെ സ്ത്രീവിരുദ്ധമെന്നു തോന്നുന്നവയടക്കം മാറ്റിയിട്ടില്ല. ഇംഗ്ലീഷ് വാക്കുകള്‍ മലയാളിത്തിലാക്കിയിട്ടുണ്ട്)
‘കോഴിക്കോട് മാലാപ്പറമ്പിലെ അപ്പാര്‍ട്‌മെന്റില്‍ റെയ്ഡ്’…..
അവയവങ്ങള്‍ ചിലത് കൂര്‍പ്പിച്ചും ചിലത് വീര്‍പ്പിച്ചും നാട് നീളെ നടന്ന് ഉദ്ഘാടിക്കുന്ന ചില അവളുമാരെക്കാളും അവളുമാരുടെ പുറകെ സെല്‍ഫി എടുക്കാനും മറ്റും വലാട്ടി ചെല്ലുന്ന കില്ലപ്പട്ടികളെക്കാളും അന്തസ്സ് ഈ മുഖം മൂടി പോകുന്നവര്‍ക്കുണ്ട് എന്ന് എനിക്ക് തോന്നുന്നു.
ഈ വാര്‍ത്ത കണ്ടിട്ട് വല്യ രോമാഞ്ചവോ, കോള്‍ മയിരോ അതിലുള്ളവരോട് അറപ്പോ ഒന്നും തോന്നുന്നില്ല. ഇത് ഒക്കെ വല്യ കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ ‘വേശ്യകളോട്’ പുച്ഛം മാത്രം. അല്ലാ അവറ്റകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് കാണാന്‍ ഇഷ്ടമുള്ളത് അല്ലേ അവര്‍ കാണിക്കൂ.
പലരും പറഞ്ഞ് തെറി കേട്ട ഒരു കാര്യം ഈ സംഭവം കണ്ടപ്പോള്‍ ഓര്‍ത്ത് പോയി. ഇവിടെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
- ഗവണ്‍മെന്റ് അംഗീകൃത വേശ്യാലയങ്ങള്‍ നിര്‍മിക്കുക. 2. അവിടെ ജോലിചെയ്യുന്ന സ്ത്രീകളുടെയും മറ്റും വ്യക്തിത്വവും സ്വകാര്യതയും സൂക്ഷിക്കുക. 3. കൃത്യമായി ആരോഗ്യ ഡിപ്പാര്‍ട്‌മെന്റ് ഇടപ്പെട്ട് അസുഖങ്ങള്‍ പകരുന്നത് തടയാനുള്ള നടപടികള്‍, ബോധവല്‍ക്കരണം തുടങ്ങിയവ നടത്തുക. 4. വയസ് നിര്‍ണയം കൃത്യമായി നടത്തുക, നിര്‍ബന്ധിത വേശ്യാടനം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുവാന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്, പോലീസ് കോഡ് എന്‍ഫോഴ്‌സ്‌മെന്റ് പോലെയുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
മേല്‍പ്പറഞ്ഞതൊന്നും സാംസ്‌കാരിക രോഗികള്‍ക്ക് സുഖിക്കില്ല. പക്ഷേ, ബസ്സിലെ ജാക്കിവെപ്പ്, നാട്ടിലെ വലിയ പീഡനക്കേസുകള്‍, കൊച്ചു കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അക്രമങ്ങള്‍ അങ്ങനെ എത്രയോ കേസുകള്‍ തടയാം….ലൈംഗിക ദാരിദ്ര്യം കുറയുമ്പോള്‍, ലൈംഗിക വൈകൃതങ്ങളും കുറയും.
‘നിന്റെ വീട്ടിലെ പെണ്ണുങ്ങളെ ഈ പണിക്ക് വിടുമോടാ’ എന്ന് ചോദിക്കുന്ന സംസ്‌കാരസമ്പന്നരോട് പറയാന്‍ രണ്ട് കാര്യങ്ങള്‍ മാത്രം. 1. ഈ ചോദ്യം പഴകിക്കീറി ജീര്‍ണിച്ച ഒരു ചോദ്യം ആണ്. 2. മാലാപ്പറമ്പില്‍ ‘പിടിക്കപ്പെട്ട’ സ്ത്രീകളും ആരുടെയൊക്കെയോ വീട്ടിലെ സ്ത്രീകള്‍ ആണ്.
