Kerala News

തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍: ധനകാര്യ കമ്മീഷന്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍ക്ക് സംസ്ഥാന ധനകാര്യ കമ്മീഷന്‍ ഗ്രാന്റിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ വിന്യാസം, തദ്ദേശസര്‍ക്കാരുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പൊതുജനങ്ങളില്‍ നിന്നും ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു.
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സര്‍ക്കാരുകള്‍ക്കുള്ള ധനസഹായം നിശ്ചയിക്കുന്നതിനു വേണ്ട ശിപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് കമ്മീഷന്റെ പ്രാഥമിക ചുമതല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കുന്നതിനുള്ള ചോദ്യാവലി ധനകാര്യ കമ്മീഷന്റെ വെബ്സൈറ്റില്‍ (www.sfc.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലി പ്രകാരമുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും data.sfckerala@gmail.com ഇ-മെയില്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് അറിയിക്കാം. ചോദ്യാവലിക്ക് പുറമെയുള്ള വിഷയങ്ങളിലും അഭിപ്രായം അറിയിക്കാം.

https://drive.google.com/file/d/1YaEgVyzQxNeTMu2AQmzeHHlVLDzzwGp7/view?usp=drivesdk
Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message