ബ്രാഹ്‌മണപ്പേടി മാറാതെ കേരള സമൂഹം മുന്നോട്ടു പോകില്ല: ടി.എസ്. ശ്യാംകുമാര്‍
ചാലക്കുടി: ബ്രാഹ്‌മണപ്പേടി മാറാതെ കേരള സമൂഹം ഒരടി മുന്നോട്ട് പോകില്ലെന്ന് ഡോ. ടി.എസ്. ശ്യാംകുമാര്‍ പറഞ്ഞു. റാപ്പര്‍ വേടന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അംബേദ്കര്‍ സാംസ്‌കാരിക സമിതി പ്രതിരോധ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈഴവരായ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എല്ലാമുണ്ടായിരുന്നിട്ടും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈഴവനായ കഴകക്കാരന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പോയത് ബ്രാഹ്‌മണപ്പേടി കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗമന കലാ സാഹിത്യ സംഘം, സംസ്‌കാര സാഹിതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, കെ.പി.എം.എസ്, സാംബവ മഹാസഭ, കെ.എസ്.എസ്, കെ.എച്ച്.എസ്.എസ് എന്നീ സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെയും സഹരണത്തോടെയായിരുന്നു സദസ്.
പ്രൊഫ.അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായി. എഴുത്തുകാരനായ ഡോ. വത്സലന്‍ വാതുശ്ശേരി, ഡോ. ഷാജു നെല്ലായി, ഡോ. ബി. പാര്‍വ്വതി, വി.ഒ. പൈലപ്പന്‍, കെ.എസ്. അശോകന്‍, സി.എസ്. ഗോപി, ഐ.എ. ബാലന്‍, ദിലീപ്കുമാര്‍, പി.സി. മനോജ്, തോമ സ് മാളിയേക്കല്‍, കെ.കെ. മാര്‍ഷല്‍, വി.ജെ. ജോജി, ടി.എം. രതീശന്‍, വി.എം. കരിം മാസ്റ്റര്‍, അഡ്വ. ടി.സി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
