ഇറാന്‍ തിരിച്ചടിച്ചു; ഒരു മരണം, 63 പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ്: ഇസ്രായേലിനു തിരിച്ചടി നല്‍കി ഇറാന്‍. ഇന്നലെ അര്‍ധരാത്രിയോടെ ഇസ്രയേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 63 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്.
ടെല്‍ അവീവ്, അധിനിവേശ ജറുസലേ, അല്‍-കുദ്‌സ്, ടിബീരിയാസ്, ഹൈഫ, ബീര്‍ഷെബ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജറുസലേമില്‍ ഉഗ്രസ്‌ഫോടനം നടന്നതായും പറയുന്നു. ഇസ്രായേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ് ഇറാന്റെ ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ മിസൈലുകളിലൊന്ന് ടെല്‍ അവീവിലെ ഒരു ആണവ ഗവേഷണ കേന്ദ്രത്തില്‍ പതിച്ചതായി സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ അമീര്‍ അല്‍ മൗസാവി പറഞ്ഞു.
Please follow and like us:
