നെതന്യാഹു രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാടുവിട്ടതായി സൂചന. ഗ്രീസിലേക്ക് മാറിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തില്‍ നെതന്യാഹു പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തിലാണ് നെതന്യാഹു സ്വന്തം രാജ്യത്ത് നിന്ന് മാറിയത്. അധിനിവേശ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്രായേല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്. പിന്നീട്, ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സില്‍ നെതന്യാഹു വിമാനം ഇറങ്ങിയതായി ഇസ്രായേലിന്റെ ചാനല്‍ 12 അറിയിച്ചു.
Please follow and like us:
